പോസ്റ്റുകള്‍

ജൂൺ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുഖം മിനുക്കി വിദ്യാലയ മുത്തശ്ശിമാര്‍

ഇമേജ്
ചേര്‍ത്തല ബി . ആര്‍ . സി പരിധിയിലെ അമ്പതു വര്‍ഷത്തിനു മേല്‍ പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലുള്ളതുമായ സ്കൂള്‍ കെട്ടിടങ്ങളുടെ മുഖച്ഛായ മാറുന്നു . ഗവ . യു . പി . എസ് , തമ്പകച്ചുവട് , ഗവ . യു . പി . എസ് , വെള്ളിയാകുളം , പഞ്ചായത്ത് എല്‍ . പി . എസ് , പൊന്നാട് , എസ് . എന്‍ . വി ഗവ . എല്‍ . പി . എസ് , ചെറുവാരണം , വയലാര്‍ നോര്‍ത്ത് ഗവ . എല്‍ . പി . എസ് എന്നീ അഞ്ച് സ്കൂളുകളിലാണ് ഈ വര്‍ഷം മേജര്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ നടന്നു വരുന്നത് . പഴയ സ്കൂള്‍ കെട്ടിടങ്ങളുടെ മേല്‍ക്കുരകള്‍ ബലപ്പെടുത്തി , സീലിംഗ് ചെയ്ത് , തറയില്‍ ടൈല്‍സ് പാകി , ചുമരുകളില്‍ ആകര്‍ഷകമായ പെയിന്റ് ചെയ്ത് , വയറിംഗ് ചെയ്ത് ഫാന്‍ സൗകര്യങ്ങളോടെ പുതുവര്‍ഷത്തില്‍ കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയ മുത്തശ്ശിമാര്‍ തയ്യാറായിക്കഴിഞ്ഞു . എസ് . എസ് . എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി വരുന്നത് .

ജില്ലാതല പ്രവേശനോത്സവം വീണ്ടും ചേര്‍ത്തലയില്‍

ഇമേജ്
ഉപജില്ലയ്ക്ക് അഭിമാനമായി ഈ വര്‍ഷവും ജില്ലാതല പ്രവേശനോത്സവം ചേര്‍ത്തല ഉപജില്ലയിലെ പൊള്ളെത്തൈ ഗവ.ഹൈസ്കൂളില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു.എസ്.എസ്.എല്‍.സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന്റെ പ്രഭയില്‍ നില്‍ക്കുന്ന പൊള്ളെത്തൈ ഗവ.ഹൈസ്കൂളിനും ഇത് അഭിമാന മുഹൂര്‍ത്തമായി.ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ അമ്പത്തിയാറ് കുരുന്നുകളേയും ബലൂണുകള്‍ നല്‍കി സ്വീകരിച്ചു.ബാഗും കുടയും യൂണിഫോമും പി.റ്റി.എ സൗജന്യമായി നല്‍കി. ചരിത്രവിജയം നേടിയ പത്താം ക്ലാസ്സിലെ കുട്ടികളെ ആദരിക്കുകയും ജില്ലാ പഞ്ചായത്തിന്റെ വകയായി പഠനോപകരണങ്ങള്‍ നല്‍കുകയും ചെയ്തു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പായസം നല്‍കിക്കൊണ്ട് ആദ്യദിനം ഏറെ മാധുര്യമുള്ളതാക്കി തീര്‍ക്കാന്‍ സ്കൂള്‍ അധികൃതര്‍ക്കു കഴിഞ്ഞു.കഴിഞ്ഞവര്‍ഷം എസ്.എല്‍.പുരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളായിരുന്നു വേദി.രണ്ടുവര്‍ഷം തുടര്‍ച്ചയായി വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ ഉപജില്ലയ്കും അഭിമാനിക്കാം. ജൂണ്‍ ഒന്നാം തിയതി രാവിലെ പത്തുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രതിഭാഹരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി.രാജേശ്വരി അധ്യക്ഷത വഹി...

അവധിക്കാല അധ്യാപക ശാക്തീകരണം

ഇമേജ്
         സ്കൂ ളുകള്‍ തുറക്കുന്നതിന് മുമ്പു തന്നെ അധ്യാപക ശാക്തീകരണ പരിപാടികള്‍ പൂര്‍ത്തിയായതിനാല്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് എല്ലാ അധ്യാപകരും സ്കൂളുകളിലേക്കെത്തുന്നത്. 2011മേയ് 10ന് ആരംഭിച്ച് മേയ് 25ന് അവസാനിച്ച അവധിക്കാല പരിശീലനം മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്.എല്‍.പി വിഭാഗത്തില്‍ നാലു ദിവസം മലയാളം, പരിസരപഠനം,കണക്ക് എന്നീ വിഷയങ്ങളും നാലു ദിവസം ഇംഗ്ലീഷുമാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയത്.യു.പി വിഭാഗത്തില്‍ നാലു ദിവസം വീതം രണ്ടു വിഷയങ്ങളില്‍ പരിശീലനം നല്‍കി.മൂന്നാം ഘട്ടത്തില്‍ ഓരോ വിദ്യാലയത്തിലെയും എല്ലാ അധ്യാപകരും ഒന്നിച്ചു ചേര്‍ന്നുള്ള വിദ്യാലയ മികവിനായുള്ള പ്ലാനിംഗാണ് നടന്നത്.അങ്ങനെ പ്രൈമറി തലത്തിലെ ഓരോ അധ്യാപകനും ചുരുങ്ങിയത് പത്തു ദിവസത്തെ അവധിക്കാല പരിശീലനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സാധിച്ചു.            ഉപജില്ലയിലെ വിവിധ സെന്ററുകളിലായി ഒരേസമയം ഇരുപത്തിരണ്ടോളം ബാച്ചുകളിലായാണ് പരിശീലനം നടന്നത്.എല്ലാ ബാച്ചുകളിലും ഫാന്‍, കുടിവെള്ളം,സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, ലാപ് ടോപ്, ...