പോസ്റ്റുകള്‍

December, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചങ്ങാതിക്കൂട്ടം ക്യാമ്പ് പത്രം

NewsletterView more documents from bosco1810.

iedc tour

പഠനവിനോദയാത്രചേര്‍ത്തല ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ പഠനവിനോദയാത്ര കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ സന്തോഷപ്രദമായി.27 കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഇതില്‍ പങ്കെടുത്തത്.23/12/2010 രാവിലെ 6.30ന് പുറപ്പെട്ട സംഘം തിരുവനന്തപുരം വേളി, മ്യൂസിയം ,മൃഗശാല, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, ബീമാപള്ളി, കോവളം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായ യാത്രയായിരുന്നു എന്ന് രക്ഷിതാക്കള്‍ തന്നെ സാക്ഷ്യപ്പടുത്തി.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ പഠനവിനോദയാത്രയുടെ ദൃശ്യങ്ങള്‍

ഇമേജ്

CHANGATHIKOOTAM - CAMP SCENES

ഇമേജ്

ചങ്ങാതിക്കൂട്ടം

"ചങ്ങാതിക്കൂട്ടം" ശ്രദ്ധേയമാകുന്നുപള്ളിപ്പുറം : എസ്.എസ്.എ ആലപ്പുഴയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ദ്വിദിന സഹവാസക്യാമ്പ് ശ്രദ്ധേയമാകുന്നു.ചേര്‍ത്തല,തുറവൂര്‍ ഉപജില്ലകളിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അമ്പത് കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്ന ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഒറ്റപ്പുന്ന ഗവണ്‍മെന്റ് എല്‍.പി.സ്കൂളില്‍ നടക്കുന്ന ചങ്ങാതിക്കൂട്ടം ക്യാമ്പ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി.രാജേശ്വരി തിങ്കളാഴ് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. ചേന്നം - പളളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ശശികല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനു.സി.പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രോജക്ട് ഓഫീസര്‍ യു.സുരേഷ് കുമാര്‍ ക്യാമ്പ് സംബന്ധിച്ച വിശദീകരണം നടത്തി.ചേര്‍ത്തല എ.ഇ.ഒ വി.എന്‍. മുരളീധരന്‍ നായര്‍,ഗ്രാമ പഞ്ചായത്ത് അംഗം പ്രദീപ്,പ്രോഗ്രാം ഓഫീസര്‍ ഈശ്വരന്‍ നമ്പൂതിരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പ്രോഗ്രാം …