പോസ്റ്റുകള്‍

March, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
പഞ്ചായത്തുതല മികവുത്സവം 2011 മാരാരിക്കുളം തെക്ക് സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ കുട്ടികകളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചായത്തുതല മികവുത്സവം സംഘടിപ്പിച്ചു.2010 – 11 വര്‍ഷത്തില്‍ നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ മുമ്പാകെ പ്രദര്‍ശിപ്പിച്ചതിലൂടെ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ കഴിവുകള്‍ അവര്‍ക്ക് നേരിട്ട് ബോധ്യപ്പെടുന്നതിനുള്ള അവസരമായി. കുട്ടികളുടെ മാഗസിനുകള്‍, പോര്‍ട്ട്ഫോളിയോകള്‍ , കുട്ടികള്‍ രൂപപ്പെടുത്തിയ പ്രകടിതരൂപങ്ങള്‍, സ്കൂളുകളുടെ മികവാര്‍ന്ന പഠനാനുഭവങ്ങള്‍ എന്നിവ നേരില്‍ കണ്ടവര്‍ കുട്ടികളുടെ കഴിവുകളില്‍ അത്ഭുതം പ്രകടിപ്പിച്ചു.2011 മാര്‍ച്ച് 4 ന് ചെട്ടികാട് എസ്.സി.എം.വി .യു.പി സ്കൂളില്‍ വെച്ച് നടത്തപ്പെട്ട ഈ മികവുത്സവം അക്ഷരാര്‍ത്ഥത്തില്‍ തന്നെ കുട്ടികളുടെ വിജയോത്സവമായി മാറി.വീഡിയോ റിപ്പോര്‍ട്ട് ചുവടെ.