മുഖം മിനുക്കി വിദ്യാലയ മുത്തശ്ശിമാര്‍











ചേര്‍ത്തല ബി.ആര്‍.സി പരിധിയിലെ അമ്പതു വര്‍ഷത്തിനു മേല്‍ പഴക്കമുള്ളതും ജീര്‍ണാവസ്ഥയിലുള്ളതുമായ സ്കൂള്‍ കെട്ടിടങ്ങളുടെ മുഖച്ഛായ മാറുന്നു.ഗവ.യു.പി.എസ്,തമ്പകച്ചുവട്, ഗവ.യു.പി.എസ്, വെള്ളിയാകുളം,പഞ്ചായത്ത് എല്‍.പി.എസ്, പൊന്നാട്, എസ്.എന്‍.വി ഗവ.എല്‍.പി.എസ്, ചെറുവാരണം,വയലാര്‍ നോര്‍ത്ത് ഗവ.എല്‍.പി.എസ് എന്നീ അഞ്ച് സ്കൂളുകളിലാണ് ഈ വര്‍ഷം മേജര്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ നടന്നു വരുന്നത്.പഴയ സ്കൂള്‍ കെട്ടിടങ്ങളുടെ മേല്‍ക്കുരകള്‍ ബലപ്പെടുത്തി,സീലിംഗ് ചെയ്ത് ,തറയില്‍ ടൈല്‍സ് പാകി,ചുമരുകളില്‍ ആകര്‍ഷകമായ പെയിന്റ് ചെയ്ത്, വയറിംഗ് ചെയ്ത് ഫാന്‍ സൗകര്യങ്ങളോടെ പുതുവര്‍ഷത്തില്‍ കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയ മുത്തശ്ശിമാര്‍ തയ്യാറായിക്കഴിഞ്ഞു.എസ്.എസ്.എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി വരുന്നത്.

അഭിപ്രായങ്ങള്‍