ചങ്ങാതിക്കൂട്ടം

"ചങ്ങാതിക്കൂട്ടം" ശ്രദ്ധേയമാകുന്നു

പള്ളിപ്പുറം : എസ്.എസ്.എ ആലപ്പുഴയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ദ്വിദിന സഹവാസക്യാമ്പ് ശ്രദ്ധേയമാകുന്നു.ചേര്‍ത്തല,തുറവൂര്‍ ഉപജില്ലകളിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അമ്പത് കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്ന ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഒറ്റപ്പുന്ന ഗവണ്‍മെന്റ് എല്‍.പി.സ്കൂളില്‍ നടക്കുന്ന ചങ്ങാതിക്കൂട്ടം ക്യാമ്പ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി.രാജേശ്വരി തിങ്കളാഴ് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. ചേന്നം - പളളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ശശികല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനു.സി.പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രോജക്ട് ഓഫീസര്‍ യു.സുരേഷ് കുമാര്‍ ക്യാമ്പ് സംബന്ധിച്ച വിശദീകരണം നടത്തി.ചേര്‍ത്തല എ..ഒ വി.എന്‍. മുരളീധരന്‍ നായര്‍,ഗ്രാമ പഞ്ചായത്ത് അംഗം പ്രദീപ്,പ്രോഗ്രാം ഓഫീസര്‍ ഈശ്വരന്‍ നമ്പൂതിരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സി.സി.മധു സ്വാഗതവും സ്കൂള്‍ ഹെഡ് മിസ്ട്രസ് റാണി ജോര്‍ജ് നന്ദിയും പറഞ്ഞു.തിത്തൈ തോം, ചങ്ങാതിക്കണക്ക്, വെള്ളിത്തിര, പണിപ്പുര, ശാസ്ത്രകൗതുകം, നിറക്കൂട്ട് തുടങ്ങിയ കോര്‍ണറുകളിലായി വെജിറ്റബിള്‍ പ്രിന്റിംഗ് ,പാവനിര്‍മാണം, കരകൗശല വസ്തു നിര്‍മാണം ,നൂല് കൊണ്ടുള്ള ചിത്രരചന,പരീക്ഷണങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പില്‍ സജ്ജീകരിച്ചിരിക്കുന്നു.

വൈവിധ്യം പുലര്‍ത്തുന്ന പരിശീലനക്കളരി

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സര്‍ഗവാസനകളെ തൊട്ടുണര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ചങ്ങാതിക്കൂട്ടത്തിന്റെ അ‍ഞ്ച് കോര്‍ണറുകളിലായി ഒരുക്കിയരിക്കുന്നത്.ഒരേ സമയം പത്ത് കുട്ടികള്‍ വീതം നിറക്കൂട്ട്,പണിപ്പുര,ചങ്ങാതിക്കണക്ക്,ശാസ്ത്രകൗതുകം, മൈ കമ്പ്യൂട്ടര്‍ എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന ഓരോ കോര്‍ണറിലും പരിശീലനം നേടുന്നു.ആറ് പരിശീലകര്‍ വീതം കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നു. ഓരോ കുട്ടിയും കുറ‍ഞ്ഞത് ഒന്നരമണിക്കൂര്‍ ഓരോ കോര്‍ണറിലും പ്രവര്‍ത്തനനിരതരാകുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

നിറക്കൂട്ടില്‍ വെജിറ്റബിള്‍ പ്രിന്റിംഗ്,സ്ട്രോ പെയിന്റിംഗ്, നിറം നല്‍കല്‍, സ് പ്രേ പെയിന്റിംഗ്, ആശംസാകാര്‍ഡ് നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.കുട്ടികള്‍ വളരെ ആവേശത്തോടെയാണ് ഇതില്‍ പങ്കെടുത്തത്.

പണിപ്പുരയില്‍ വളരുന്ന പഠനോപകരണങ്ങള്‍, സാന്‍ഡ് ട്രേ, കളമണ്‍ രൂപ നിര്‍മാണം, പാവനിര്‍മാണം, പൂക്കളുണ്ടാക്കല്‍ തുടങ്ങിയ സൂക്ഷ്മ-സ്ഥൂല പേശീ വികാസത്തിന് സഹായകമായ പ്രവര്‍ത്തനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ചങ്ങാതിക്കണക്കില്‍, കുട്ടികളുടെ ചിന്തയെ ഉണര്‍ത്തുന്ന ഗണിതപ്രശ്നങ്ങളുടെ നിര്‍ദ്ദാരണമാണ് മുഖ്യമായ ഇനം.പ്രവര്‍ത്തനാധിഷ്ടിതായ പഠനം കുട്ടികളെ ഗണിതത്തോട് താല്‍പര്യമുള്ളവരാക്കുന്നു.

ശാസ്ത്രകൗതുകത്തില്‍ ലഘു പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

മൈ കമ്പ്യൂട്ടറില്‍ പെയിന്റിംഗ്,വിവിധ ഗെയിമുകള്‍ എന്നിവ പരിശീലിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌