നക്ഷത്രക്കാവിലേക്ക് .......
കഞ്ഞിക്കുഴി പഞ്ചായത്തിലെ മികവുത്സവത്തില്‍ എല്‍.എം.എല്‍.പി.എസ് മുഹമ്മ അവതരപ്പിച്ച 'നക്ഷത്രക്കാവിലേക്ക് 'എന്ന പഠനയാത്രാ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമായി.കണിച്ചുകുളങ്ങരയിലെ സുഗുണന്‍ വൈദ്യരുടെ വീട്ടിലേക്കാണ് അവര്‍ യാത്ര പോയത്.അശ്വതി.ഭരണി തുടങ്ങി 24 നക്ഷത്രങ്ങളെയും പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങളാല്‍ സമ്പന്നമാണ് ഇവിടം.കൂടാതെ എല്ലാത്തരം ഔഷധസസ്യങ്ങളും അതിന്റെ ഉപയോഗവുമെല്ലാം സുഗുണന്‍ വൈദ്യര്‍ അവര്‍ക്ക് വിവരിച്ചു കൊടുത്തു.പഠനയാത്രയ്ക്കു ശേഷം കുട്ടികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ,അഭിമുഖ ചോദ്യാവലി , ഔഷധസസ്യങ്ങളെ സംബന്ധിച്ച പട്ടികയും ചിത്രങ്ങളുമെല്ലാം രക്ഷിതാക്കളില്‍ ഏറെ മതിപ്പുളവാക്കി.സ്കൂള്‍ തയ്യാറാക്കിയ പാനലും മികച്ചു നിന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ