വിദ്യാഭ്യാസ പദ്ധതി രൂപീകരണ യോഗം - മാരാരിക്കുളം തെക്ക് പഞ്ചായത്ത്

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2010-11 ലെ എസ്.എസ്.എ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട യോഗം 22/1/2011 ശനിയാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു.പഞ്ചായത്ത് പരിധിയിലെ എട്ട് വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍,പി.റ്റി.എ,എം.പി.റ്റി.എ പ്രസിഡന്റുമാര്‍,എസ്.ആര്‍.ജി കണ്‍വീനര്‍മാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരാണ് പങ്കെടുത്തത്.ആകെ 42 പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി എന്‍.ജി.പ്രസന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് എന്‍.പി സ്നേഹജന്‍ ഉദ്ഘാടനം ചെയ്തു.ക്ലസ്റ്റര്‍ കണ്‍വീനര്‍ സോമനാഥപിള്ള സ്വാഗതം ആശംസിച്ചു.ബി.ആര്‍.സി ട്രെയ്നര്‍ പി.എ ജോണ്‍ബോസ്കോ പദ്ധതി തയ്യാറാക്കുന്നതിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.തുടര്‍ന്ന് സ്കൂള്‍ പ്ലാന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിശദമാക്കി.ഓരോ സ്കൂളിലെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പങ്കാളിത്തം
പഞ്ചായത്ത് പ്രസിഡന്‍റ് - 1
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ - 1
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ -2
ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ - 14
പി.റ്റി.എ പ്രസിഡന്റുമാര്‍ -7
എം.പി.റ്റി.എ പ്രസിഡന്റുമാര്‍ - 7
പ്രഥമാധ്യാപകര്‍ - 6
എസ്.ആര്‍.ജി കണ്‍വീനര്‍മാര്‍ -3





അഭിപ്രായങ്ങള്‍