പ്രഥമാധ്യാപക കോണ്‍ഫ്രന്‍സ്
ചേര്‍ത്തല ബി.ആര്‍.സി പരിധിയിലെ LP,UP പ്രഥമാധ്യാപകര്‍ക്കായി 7/1/2011 ല്‍ ഏകദിന കോണ്‍ഫ്രന്‍സ് നടത്തി.ഒന്നാമത്തെ സെഷനില്‍ കഴിഞ്ഞ അധ്യാപക പരിശീലനത്തില്‍ പങ്കുവച്ച കാര്യങ്ങളെ സംബന്ധിച്ച വിശദീകരണം നല്‍കി.LP,UP തലത്തില്‍ ഭാഷയിലെ വായനയുടെ പ്രക്രിയ വിശദമാക്കി.ക്ലാസ്സ്റൂം പ്രക്രിയയുടെ സൂക്ഷ്മതല വിശകലനം സംബന്ധിച്ച് ധാരണ നല്‍കി.അധ്യാപകശാക്തീകരണത്തിന്റെ ക്ലാസ്സ്റൂം ഫലപ്രാപ്തി സംബന്ധിച്ച SCERT പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു.കൂടാതെ ക്ലാസ്സ് റൂം മോണിറ്ററിംഗിന്റെ വിശദാംശങ്ങള്‍ പ്രഥമാധ്യാപകര്‍ അവതരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മോണിറ്ററിംഗിനുള്ള പുതിയ ഫോര്‍മാറ്റ് വികസിപ്പിക്കുകയും ചെയ്തു.കായംകുളം സബ് ജില്ലയിലെ സ്കൂളുകളില്‍ ഡയറ്റ് നടത്തിയ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ച് ചര്‍ച്ച നടത്തി. കഴിഞ്ഞ പരീക്ഷയിലെ റിസള്‍ട്ട് അവലോകനം അവതരിപ്പിച്ച് ചര്‍ച്ച നടത്തി..ചേര്‍ത്തല എ ഇ ഒ മുരളീധരന്‍ നായര്‍,ഡയറ്റ് ഫാക്കല്‍റ്റി നിഷ,ബി പി ഒ സി.സി മധു,ട്രെയിനര്‍മാരായ പി. എ ജോണ്‍ബോസ്കോ , ടി.ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ