പോസ്റ്റുകള്‍

ഡിസംബർ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചങ്ങാതിക്കൂട്ടം ക്യാമ്പ് പത്രം

Newsletter View more documents from bosco1810 .

iedc tour

പഠനവിനോദയാത്ര ചേര്‍ത്തല ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ പഠനവിനോദയാത്ര കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ സന്തോഷപ്രദമായി .27 കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഇതില്‍ പങ്കെടുത്തത് .23/12/2010 രാവിലെ 6.30 ന് പുറപ്പെട്ട സംഘം തിരുവനന്തപുരം വേളി , മ്യൂസിയം , മൃഗശാല , ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം , ബീമാപള്ളി , കോവളം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു . കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായ യാത്രയായിരുന്നു എന്ന് രക്ഷിതാക്കള്‍ തന്നെ സാക്ഷ്യപ്പടുത്തി .

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തിയ പഠനവിനോദയാത്രയുടെ ദൃശ്യങ്ങള്‍

ഇമേജ്

CHANGATHIKOOTAM - CAMP SCENES

ഇമേജ്

ചങ്ങാതിക്കൂട്ടം

" ചങ്ങാതിക്കൂട്ടം " ശ്രദ്ധേയമാകുന്നു പള്ളിപ്പുറം : എസ് . എസ് . എ ആലപ്പുഴയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ദ്വിദിന സഹവാസക്യാമ്പ് ശ്രദ്ധേയമാകുന്നു . ചേര്‍ത്തല , തുറവൂര്‍ ഉപജില്ലകളിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അമ്പത് കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്ന ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് . ഒറ്റപ്പുന്ന ഗവണ്‍മെന്റ് എല്‍ . പി . സ്കൂളില്‍ നടക്കുന്ന ചങ്ങാതിക്കൂട്ടം ക്യാമ്പ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ . ജി . രാജേശ്വരി തിങ്കളാഴ് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു . ചേന്നം - പളളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി . കെ ശശികല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനു . സി . പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി . ജില്ലാ പ്രോജക്ട് ഓഫീസര്‍ യു . സുരേഷ് കുമാര്‍ ക്യാമ്പ് സംബന്ധിച്ച വിശദീകരണം നടത്തി . ചേര്‍ത്തല എ . ഇ . ഒ വി . എന്‍ . മുരളീധരന്‍ നായര്‍ , ഗ്രാമ പഞ്ചായത്ത് അംഗം പ്രദീപ് , പ്രോഗ്രാം ഓഫീസര്‍ ഈശ്വരന്‍ നമ്പ